സാഹിത്യ പ്രവർത്തനത്തിൽ രാഷ്ട്രീയ ചായ് വില്ലാത്ത അടിത്തറയുണ്ടാകണം: ഡോ. .എസ്.മുരളീധരൻനായർ
1416346
Sunday, April 14, 2024 5:26 AM IST
കൊട്ടാരക്കര : സ്വതന്ത്രമായ സാഹിത്യ പ്രവർത്തനങ്ങൾക്ക് യാതൊരു വിധത്തിലും കക്ഷിരാഷ്ട്രീയ ചായ് വില്ലാത്ത അടിത്തറ ഇനി യെങ്കിലും ഉണ്ടാകണമെന്ന് എഴുത്തുകാരനും സാഹിത്യ നിരൂപകനുമായ ഡോ. എസ്. മുരളീധരൻ നായർ അഭിപ്രായപ്പെട്ടു .സ്വതന്ത്രകലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി യുടെ കൊല്ലം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുരളി സഹ്യാദ്രി അധ്യക്ഷനായിരുന്നു. സാഹിതി അവതരണഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ യശശരീരരായ കലാസാഹിത്യ പ്രവർത്തകരെ സ്റ്റാൻലി മങ്ങാട് അനുസ്മരിച്ചു. സംസ്ഥാന അധ്യക്ഷൻ കാവാലം അനിൽ സന്ദേശം നൽകി.
സംഘടനയും സൈബർ പ്രതലവും എന്ന വിഷയത്തിൽ സംസ്ഥാന സഹസംഘടനാസെക്രട്ടറി ബിന്ദു ദിലീപ് രാജ്മുഖ്യപ്രഭാഷണം നടത്തി. രാജൻ താന്നിക്കൽ സ്വാഗതവും ഷാജി ഡെന്നിസ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കാവ്യസഭയിൽ ശ്യാം എനാത്ത് അധ്യക്ഷനായി.കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു.
മുതിർന്ന സാഹിത്യകാരൻ എം.പി. വിശ്വനാഥനെ ഡോ. എസ്. മുരളീധരൻ നായർ ആദരിച്ചു. കാവ്യാലാപനത്തിൽ ആശാറാണി, ബേബി കൃഷ്ണൻ, മിനി രാധാകൃഷണൻ , ജയപ്രകാശ് കോക്കാട്, എൻ. ഗോപി, ജൂലിയറ്റ് ഷാജി, ആർ. തുളസീധരൻ പിള്ള, ബി.വിവേകാനന്ദൻ പിള്ള, ചന്ദന , ജി.വിക്രമൻപിള്ള, ടി. കെ .അശോകൻ, തുടങ്ങിയവർ സംബന്ധിച്ചു.