പ്രേമചന്ദ്രന് എതിരേ വ്യാജ പ്രചാരണം: ഇലക്ഷൻ നിരീക്ഷകന് പരാതി നൽകി
1416345
Sunday, April 14, 2024 5:26 AM IST
കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെതിരെ കളവായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ ഇലക്ഷന് കമ്മീഷന് ഓഫ് ഇന്‍ഡ്യയ്ക്കും, ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കേരളയ്ക്കും, റിട്ടേണിംഗ് ആഫീസര്‍ക്കും ഒബ്സര്‍വര്‍ക്കും യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റും ൻ ൻെഎംഎൽഎയുമായ എ.എ.അസീസ് പരാതി നല്കി.
സ്വതന്ത്ര വാര്‍ത്ത ഏജന്‍സിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധം ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ. പ്രേമചന്ദ്രനെതിരെ കളവാണെന്ന് ഉത്തമ ബോധ്യമുളളതും സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് വിശ്വാസമുണ്ടായിട്ടും വോട്ടറന്മാരെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പരാതി.
പ്രത്യക്ഷത്തില്‍ സ്വതന്ത്ര വാര്‍ത്തയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സിപിഎം സ്ഥാനാര്‍ഥി എം.മുകേഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി വാര്‍ത്തകള്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നഅക്കൗണ്ടാണ് കെഎൽസീറോ ടൂ മീഡിയ .
ഒരു ഭാഗത്ത് തെറ്റായ പ്രസ്താവനകളും വാര്‍ത്തകളും പ്രചരിപ്പിച്ച് മുകേഷ് എന്ന സ്ഥാനാര്‍ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും മറു ഭാഗത്ത് സ്വഭാവഹത്യയുള്പ്പെടെ കളവും കൃത്രിമവുമായ വാര്‍ത്തകള്‍ ചമച്ച് എന്‍.കെ. പ്രേമചന്ദ്രനെതിരെ വ്യാജപ്രചരണം നടത്തുകയുമാണ് ചെയ്തുവരുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിലവിലെ നിയമവ്യവസ്ഥകളുടെയും നഗ്നമായ ലംഘനാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നടത്തി വരുന്നത്.
വ്യാജവാർത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തണമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന കുറ്റകൃത്യത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എ.എ.അസീസ് പരാതിയില്‍ ആവശ്യപ്പെട്ടു.