തിരുമംഗലം ദേശീയപാതയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം
1416038
Friday, April 12, 2024 10:49 PM IST
കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ കൊട്ടാരക്കര പടിഞ്ഞാറെ തെരുവിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായിരുന്നത്. അയാൾക്ക് പരിക്കില്ല. ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.കൊട്ടാരക്കര ഭാഗത്തും കൊല്ലം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് റോഡുവശത്തെ മരത്തിലിടിച്ച് മറിയുകയുമായിരുന്നു.
ഒരു വ്യാപാര സ്ഥാപനത്തിന്റെ സ്വകാര്യ വഴിയിലേക്കാണ് കാർ മറിഞ്ഞത്.ഇവിടെ ചില കുടുംബങ്ങൾ വാടകക്ക് താമസിച്ചു വരുന്നു.അപകടം പുലർച്ചെയായിരുന്നതിനാൽ താമസക്കാരാരും പുറത്തില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ഹോണ്ടാ സിറ്റി കാറാണ് മറിഞ്ഞത്.