പവിത്രേശ്വരം പഞ്ചായത്തിൽ കൊ യ്ത്ത് ഉത്സവം
1396484
Thursday, February 29, 2024 11:26 PM IST
കൊല്ലം :പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ െ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് വി .രാധാകൃഷ്ണന് അധ്യക്ഷനായി. തരിശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് 32 ഏക്കറില്‍ ഉമ , മനു രത്ന എന്നി ഇനങ്ങളില്‍പ്പെട്ട നെല്‍വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ച്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ചിത്ത്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം.ബി, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ.സുമാലാല്‍, ശശികല, കുഴിക്കലിടവകയില്‍ എസ് കെ വി എല്‍ പി എസ് കുട്ടികള്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.