കാണാതായ ആളുടെ മൃതദേഹം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ
1394318
Tuesday, February 20, 2024 10:09 PM IST
ചാത്തന്നൂർ: ശരീരം മൃഗങ്ങൾ ഭക്ഷിച്ച നിലയിൽ 20 ദിവസത്തിലേറെ പഴക്കമുള്ള മൃതദേഹം റബർ മരത്തോട്ടത്തിൽ കണ്ടെത്തി .ചാവർകോട് ഗംഗാ ലയത്തിൽ അജിത് ദേവദാസി (58)ന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
അജിതിനെ 23 ദിവസമായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് പോലീസിന് പരാതി നല്കിയിരുന്നു. അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തിൽ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്ത ലക്ഷണങ്ങൾ കാണാനുണ്ട്.
റിട്ട. പ്രഫ ദേവദാസിന്റെയും ബേബിയുടെയും മകനാണ് അജിത്. ഇൻഡ്യൻ നേവിയിൽ നിന്നും വിരമിച്ച ശേഷം ഏറെക്കാലം ഗൾഫിലായിരുന്നു. പത്ത് വർഷം മുമ്പാണ് ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയത്.
ഭാര്യ: ധന്യ. മക്കൾ: ധീരജ്, നീരജ് ( ഇരുവരും കാനഡയിലാണ്). പോലീസും ഫോറൻസിക് വിദഗ്ദരും തെളിവുകൾ ശേഖരിച്ചു. ഡിഎൻഎ പരിശോധന നടത്തി മരിച്ച ആളിനെ വ്യക്തമായി തിരിച്ചറിഞ്ഞ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് കൈമാറാൻ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.