കൊല്ലം രൂപത ദിവ്യകാരുണ്യ കോൺഗ്രസ് തുടങ്ങി
1375423
Sunday, December 3, 2023 4:47 AM IST
കൊല്ലം :കേരള സഭാനവീകരണത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലും സംഘടിപ്പിക്കുന്ന ദിവ്യകാരണ്യകോൺഗ്രസിന് കൊല്ലം രൂപതയിൽ ആരംഭം കൂറിച്ചു.
175 ദിവസങ്ങൾ നീണ്ടുനിന്ന പ്രാർഥന ഒരുക്കത്തോടെ ഇന്നലെയും ഇന്നുമായാണ് കൊല്ലം രൂപതയിൽ ദിവ്യകാരണ്യ കോൺഗ്രസ് നടത്തപെടുന്നത്കടവൂർ സെന്റ് കസ്മീർ ദേവാലയത്തിൽ രാവിലെ 9.00 ന് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമ്മികത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമായി.
ആലുവാ മേജർ സെമിനാരി പ്രൊഫസേഴ്സായ ഫാ. ജോർജ് ഞാറകുന്നേൽ, ഫാ. ജോസഫ് തലോടി, രൂപതാ വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, അഡീ. വികാരി ജനറൽ മോൺ. സുഗുൺ ലിയോൺ, കർമ്മലീത്ത പ്രാവിൻഷ്യൽ ഫാ. ടോണി മുത്തപ്പൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു രൂപതയിലെ എല്ലാ വൈദീകരും സന്യസ്ഥരും ആയിരക്കണക്കിന് വിശ്വാസികളും ദിവ്യബലിയിൽ പങ്കെടുത്തു.
പുതിയതായി നിർമിച്ച നിത്യാരാധനാ ചാപ്പലിന്റെ ആശിർവാദവും, ദിവ്യകാരുണ്യ എക്സിബിഷന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. തുടർന്നു നടന്ന ദിവ്യകാരുണ്യ പഠനശിബിരത്തിൽ ഫാ. ക്ലീറ്റസ് കതിരപറമ്പിൽ ഫാ. ക്ലിന്റ് വെട്ടിക്കുഴിയിൽ, ഫാ. ഷാജി ജെർമൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്വാനത്തിനും ഫാ. സെബാസ്റ്റൻ തോബിയാസ് ഒ.എഫ്.എം. ഫാ. ജോയി മുസോളനി ഒസിഡി, ഫാ അമൽ രാജ്, ഫാ. ജോളി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
ദിവ്യകാരുണു പ്രദക്ഷിണത്തിന് കൊല്ലം മുൻ മെത്രാൻ സ്റ്റാൻലി റോമനും ജാഗരണപ്രാർഥനയ്ക്ക് കൃപാസനം ഡയറക്ടർ ഫാ. ജോസഫ് വലിയവീട്ടിലും, നാഗമ്പടം സെന്റ് ആന്റണീസ് തീർഥാടന റെക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കലും നേതൃത്യം നൽകി.
കൊല്ലം രൂപതയിലെ നൂറിലധികം ഇടവകയിൽനിന്നുള്ള വിശ്വാസികളുടെ പങ്കാളിത്തം ദിവ്യകാരുണ്യ കോൺഗ്രസിൽ ദൃശ്യമായിരുന്നുവെന്ന് രൂപത ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺപോൾ അറിയിച്ചു.