കിഴക്കേക്കര സ്കൂളിൽ കൗമാര ക്ലബ് ആരംഭിച്ചു
1375072
Friday, December 1, 2023 11:51 PM IST
കൊട്ടാരക്കര: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ കൗമാര ക്ലബിന് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. റോയി ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റോയി കെ ജോർജ് അധ്യക്ഷത വഹിച്ചു. പിറ്റിഎ പ്രസിഡന്റ് ജോർജ് ജേക്കബ്, എസ് പി സി അധ്യാപകൻ ജോൺസൻ പി ജെ, നോഡൽ ഓഫീസർ റോബി പി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ എസ് സി പി ഓ, മാസ്റ്റർ ട്രെയിനർ ഡി സി എ പി സെന്റർ കൊല്ലം റൂറൽ ഹരി എം എസ് "കരുത്തുള്ള കൗമാരം അറിവിലും തിരിച്ചറിവിലും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.