ജില്ലയിൽ വോട്ടേഴ്സ് രജിസ്ട്രേഷന് ക്യാമ്പ് തുടങ്ങി
1374296
Wednesday, November 29, 2023 1:24 AM IST
കൊല്ലം :ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ യും ശ്രീനാരായണ വനിത കോളജിലെ ഇലക്ഷന് ലിട്രസി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ വോട്ടേഴ്സ് രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു. സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവതലമുറയുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. വോട്ടര്‍ പട്ടികയില്‍ പേര്ചേര്‍ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനുള്ള വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്ലിക്കേഷന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുന്നതിനായി പ്രത്യേകക്ലാസും നടത്തി.
ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കുന്നവര്‍ക്കായി ഒരു വര്‍ഷം നാല് ഘട്ടങ്ങളിലായി വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ട് . സമ്മതിദാന പ്രക്രിയയെകുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കൂടുതല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഇത്തരം രജിസ്ട്രേഷന് ക്യാമ്പുകള്‍ സജ്ജീകരിക്കും.
ശ്രീനാരായണ വനിത കോളജ് പ്രിന്‍സിപ്പല്‍ അശ്വതി സുഗുണന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളജ് ഇഎല്‍സി കോഡിനേറ്റര്‍ ഷിബു അധ്യക്ഷനായി. ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി .ജയശ്രീ മുഖ്യാതിഥിയായി.
സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ ജി .വിനോദ് കുമാര്‍, ഇലക്ഷന് സൂപ്രണ്ട് സുരേഷ്, ഇഎല്‍സി ജില്ലാ കോഡിനേറ്റര്‍ ചന്ദ്രബാബു, മാസ്റ്റര്‍ ട്രെയിനര്‍മാരായ നൗഷാദ്, അനില്‍കുമാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍, അധ്യാപകര്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.