ചവറ : സ്വച്ചതാ ഹി സേവ നവ കേരള മിഷൻ മാലിന്യ നിർമാർജന ശുചീകരണ പ്രവർത്തനങ്ങളുടെ രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരംഭം കുറിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സന്തോഷ് തുപ്പാശേരി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജോസ് വിമൽരാജ് അധ്യക്ഷനായി . മെഡിക്കൽ ഓഫീസർ വിനീത,ഡോക്ടർ അബിരാജ്,ബ്ലോക്ക് മെമ്പർ പ്രിയാ ഷിനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ,മരിയ, ഷമീമ എന്നിവർ പ്രസംഗിച്ചു.