ചവറയിൽ ആറ് ആടുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു
1339227
Friday, September 29, 2023 10:20 PM IST
ചവറ : ഗര്‍ഭിണിയായ ആടുള്‍പ്പെടെ ആറെണ്ണത്തിനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നു.ചവറ കുളങ്ങര ഭാഗം അനു ഭവനത്തില്‍ ഷൈലജ വളര്‍ത്തിയ നാല് വലിയ ആടുകളെയും രണ്ട് കുട്ടിയെയുമാണ് നായ്ക്കൾ കടിച്ച് കൊന്നത്.വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.മതില് ചാടി അകത്ത് കടന്ന തെരുവ് നായ്ക്കള്‍ വീടിന് സമീപത്ത് കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ച് കൊല്ലുകയായിരുന്നു.
ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ നായ്ക്കള്‍ ആടുകളെ ആക്രമിക്കുന്നതാണ് കണ്ടത്.
വീട്ടുകാര്‍ പുറത്തിറങ്ങിയതോടെ നായ്ക്കള്‍ മതില് ചാടി രക്ഷപെട്ടു. കഴിഞ്ഞ വര്‍ഷവും ഷൈലജയുടെ ആടുകളെ ഇത്തരത്തില്‍ നായ്ക്കള്‍ കൊന്നിരുന്നു. പ്രദേശത്ത് നായ ശല്യം രൂക്ഷമാണെന്ന് നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു പ്രയോജനവും കാണുന്നില്ലായെന്നാണ് നാട്ടുകാരും പറയുന്നത്.