കൊട്ടാരക്കര: നഗരസഭയിലെ സി ഡി എസ് ചെയർപേഴ്സണെ ജാതിയധിക്ഷേപവും, മാനസിക പീഢനവും നടത്തിയ എൻയുഎൽ എം ഓഫീസിലെ ജീവനക്കാർക്കെതിരെ കേസെടുക്കണമെന്നും, പീഡനം ഒതുക്കി തീർക്കുവാൻ ശ്രമിച്ച നഗരസഭാ ഭരണകൂടത്തിന്റെ നിലപാടിനുമെതിരെ ബിജെപി പട്ടികജാതിമോർച്ച മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ കല്ലുമാല ധരിച്ച് പ്രതിഷേധിക്കുകയും, എൻയുഎൽ എം ഓഫീസിൽ കല്ലുമാല വലിച്ചെറിഞ്ഞും പ്രതിഷേധിച്ചു.
ക്ഷേത്രങ്ങളിൽ അയിത്തം തപ്പി നടക്കുന്ന മന്ത്രിമാരും, സിപിഎം നേതാക്കളും കൊട്ടാരക്കര നഗരസഭയിലെ ജാതി വിവേചനത്തിൽ നിലപാട് പറയണമെന്നും,നഗരസഭയിലെത്തിയ കുടുംബശ്രീ - എൻയുഎൽ എം ഉദ്യോഗസ്ഥർ പരാതി ഒതുക്കിത്തീർത്ത് സിപിഎമ്മിന് ഒത്താശചെയ്യുകയാണ് ചെയ്തതെന്നും, വിഷയത്തിൽ അടിയന്തിരമായി സംസ്ഥാന പട്ടികജാതി കമ്മീഷൻ ഇടപ്പെട്ട് കേസെടുക്കണമെന്നും, അല്ലാത്ത പക്ഷം, ദേശീയ പട്ടികജാതി കമ്മീഷനെ പാർട്ടി സമീപിക്കുമെന്നും ധർണഉത്ഘാടനം ചെയ്ത് കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ പറഞ്ഞു.
നിരവധി തവണ ചെയർ പേഴ്സൺ രാജി വച്ചിട്ടും കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും നഗരസഭ ചെയർമാനും , സിപിഎമ്മും മൗനം ഭജിക്കുന്നത് പട്ടികജാതി സമുദായത്തോടുള്ള ഇവരുടെ നിലപാട് ആണ് വ്യക്തമാക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി ജെ പി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ്കിഴക്കേക്കര പറഞ്ഞു.
പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡന്റ് രാധാമണി പള്ളിക്കൽ അധ്യക്ഷത വഹിച്ച പ്രതിേേധത്തിൽമണ്ഡലംജനറൽ സെക്രട്ടറി അരുൺ കാടാംകുളം, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ പ്രസാദ് പള്ളിക്കൽ,ഗിരീഷ്കുമാർ കാടാംകുളം, സവിത സതീഷ്, ബിനി, രാജശേഖരൻ, ഷിബുഷാജഹാൻ, ശശി പുലമൺ, എന്നിവർ നേതൃതം നൽകി.