ചേലോടെ കൊട്ടാരക്കര: സൗന്ദര്യവത്ക്കരണം തുടങ്ങി
1338811
Wednesday, September 27, 2023 11:28 PM IST
കൊട്ടാരക്കര: ചേലോടെ കൊട്ടാരക്കര എന്ന പേരിൽ വൃത്തിയുള്ള നഗരം വൃത്തിയുള്ള വീട് എന്ന ലക്ഷ്യത്തിലെത്തുകയും നഗരമാകെ സൗന്ദര്യവൽക്കരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കാമ്പയിൻ കമ്മിറ്റി രൂപീകരിച്ചു.
കൊട്ടാരക്കര നാഥൻ പ്ലാസയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ എസ്.ആർ. രമേഷ് ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ രണ്ടിന് വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മെഗാ കാമ്പയിൻ സംഘടിപ്പിക്കും.
ഡിസംബറിൽ അവസാനിക്കുന്ന തരത്തിൽ ജൈവ അജൈവ മാലിന്യങ്ങളുടെ നിർമാർജനവും നാൽപതിലധികം പ്രോജക്ടുകൾ പൂർത്തീകരിച്ച് ജനപങ്കാളിത്തത്തോടെ സമഗ്രമായ നഗര സൗന്ദര്യവർക്കരണവും നടപ്പിലാക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഇവയ്ക്കായി പ്രത്യേകം സബ് കമ്മിറ്റികൾക്ക് രൂപം നൽകി.
സെക്രട്ടറി പ്രദീപ് കുമാർ, ജനകീയ ആസൂത്രണം കോഡിനേറ്റർ ബി എസ് ഗോപകുമാർ, കാമ്പയിൻ കോഡിനേറ്റർ ശശിധരൻപിള്ള, വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സ്റ്റാൻഡ് കമ്മറ്റി ചെയർമാൻമാരായ ഉണ്ണികൃഷ്ണമേനോൻ, ജേക്കബ് വർഗീസ് വടക്കടത്ത്, കൗൺസിലർ ഫിലിപ് തുടങ്ങിയവർ പ്രസംഗിച്ചു.
വലിയ ബഹുജന പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.