യുഡിഎഫ് സമരത്തിലൂടെ ശ്രമിക്കുന്നത് അലിൻഡിനെ സംരക്ഷിക്കാൻ: എംഎൽഎ
1338563
Wednesday, September 27, 2023 12:20 AM IST
കുണ്ടറ: ഐക്യജനാധിപത്യമുന്നണി കുണ്ടറ അലിൻഡിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം അലിൻഡിനെ സംരക്ഷിക്കാനും നിലനിർത്താനും വേണ്ടിയാണെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ.
യുഡിഎഫ് അലിൻഡ് കമ്പനിക്ക് മുന്നിൽ നടത്തുന്ന 14 -ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. മാനേജ്മെന്റ് നടത്തുന്ന ശ്രമം അലിൻഡിനെ ഇല്ലാതാക്കാൻ വേണ്ടിയിട്ടാണ്.
തുടക്കംമുതലേ കമ്പനിയുടെ പ്രമോട്ടറുടെ ലക്ഷ്യം കമ്പനി നടത്തിക്കൊണ്ട്പോവുക എന്നതല്ലായിരുന്നു. മറിച്ച് കോടാനുകോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ കൈക്കലാക്കുക എന്നതാണ്. ഇത് സർക്കാരിനും അറിവുള്ളതാണെന്ന് എംഎൽഎ പറഞ്ഞു.
യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം അധ്യക്ഷത വഹിച്ചു. കൺവീനർ വേണുഗോപാൽ, കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം അരുൺ അലക്ക്സ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ്, ഡിസിസി സെക്രട്ടറിമാരായ കെ.ആർ.വി. സഹജൻ, ആന്റണി ജോസ്, ബ്ലോക്ക് പ്രസിഡന്റ് രാജു.ഡി.പണിക്കർ, അനീഷ് പടപ്പക്കര, കെ. ബാബുരാജൻ, പെരിനാട് മുരളി, കുണ്ടറ സുബ്രമണ്യൻ, ജി. വിനോദ് കുമാർ, വിനോദ് ജി. പിള്ള, വിളവീട്ടിൽ മുരളി, ജെ.എൽ.മോഹനൻ, ജയശങ്കർ, ജോൺ കുമാർ, സുവർണ, ബീന തുടങ്ങിയവർ പ്രസംഗിച്ചു.