താലൂക്ക് നബിദിന റാലിയും സമ്മേളനവും നാളെ കടയ്ക്കലിൽ
1338561
Wednesday, September 27, 2023 12:20 AM IST
കൊല്ലം :കൊട്ടാരക്കര താലൂക്കിലെ മുഴുവൻജമാഅത്തുകളും പങ്കെടുക്കുന്ന നബിദിന റാലിയും സമ്മേളനവും നാളെ കടയ്ക്കലിൽ നടക്കും. താലൂക്കിലെ 72 ജമാഅത്തുകളിൽ നിന്നുള്ള ആയിരങ്ങൾ റാലിയിലും സമ്മേളനത്തിലും സംബന്ധിക്കും.
നബിദിന റാലി വൈകുന്നേരം നാലിന് പള്ളിമുക്കിൽ നിന്നും ആരംഭിച്ചു ടൗൺ ചുറ്റി സമ്മേളന നഗരിയായ ബസ്റ്റാന്റ് മൈതാനിയിൽ സമാപിക്കും.സ്വാഗതസംഘം ചെയർമാൻ നിലമേൽ അഷ്റഫ് ബദ്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ .എൻ .ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
എൻ.കെ .പ്രേമചന്ദ്രൻ എംപി ആമുഖഭാഷണവും മൂവാറ്റുപുഴ കെ പി തൗഫീഖ് മൗലവി മുഖ്യപ്രഭാഷണവും നടത്തും.ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കടയ്ക്കൽ ജുനൈദ് നബിദിനസന്ദേശം നൽകും.
സ്വാഗതസംഘം ജനറൽ കൺവീനർ തലവരമ്പ് സലിം സ്വാഗതഭാഷണവും വർക്കിംഗ് ചെയർമാൻ ജെ സുബൈർ ചികിത്സാ ധനസഹായ വിതരണവും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ താലൂക്ക് പ്രസിഡന്റ് എം .ഷഹീറുദ്ദീൻ മന്നാനി വസ്ത്ര വിതരണവും നടത്തും.ഷെഫീഖ് അൽ ഖാസിമി പ്രാർഥനയും എ .നിസാറുദീൻ നദ്വി ഖുർആനിൽ നിന്നുള്ള സൂക്തവും നിർവഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ, എം .എം .നസീർ, എസ് .വിക്രമൻ,സുധിൻ കടയ്ക്കൽ,അഡ്വ .സുൽഫിക്കർ സലാം, ജെ .സി. അനിൽ, കരകുളം ബാബു, എം .അൻസാറുദീൻ,തടിക്കാട് സഈദ് മൗലവി,അബൂ മുഹമ്മദ് ഇദ്രീസു ഷാഫി, ഹസൻ ബാഖവി ചെങ്കൂർ, എം എ .സത്താർതുടങ്ങി പ്രമുഖർ പ്രസംഗിക്കും.