കടലവകാശ നിയമം പാർലമെന്റ് പാസാക്കണം: യൂത്ത്ഫ്രണ്ട് -എം
1338295
Monday, September 25, 2023 11:02 PM IST
കൊല്ലം: ഇന്ത്യൻ പാർലമെന്റ് 2006- ൽ ആദിവാസി ഗോത്ര സമൂഹങ്ങൾക്കായി വനാവകാശനിയമം പാസാക്കിയത് പോലെ കടലിൽ തൊഴിൽ ചെയ്യുന്ന കടൽമക്കൾക്കായി കടലവകാശനിയമം പാസാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് -എം കൊല്ലം ജില്ലാ തെരഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
യോഗം ട്രാക്കോ കേബിൾ കോർപറേഷൻ ചെയർമാൻ അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ജോൺ പി.കരിക്കം അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു ആമുഖ പ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതിയംഗം ബെന്നി കക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക്ക് ചാഴികാടൻ, ദീപക് മാമൻ മത്തായി, നേതാക്കളായ സജി ജോൺ കുറ്റിയിൽ, എ ഇക്ബാൽ കുട്ടി, ചവറ ഷാ, കെ വൈ സുനറ്റ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്- ശ്രീരാഗ് കൃഷ്ണൻ, വൈസ് പ്രസിഡന്റുമാർ: വിളക്കുടി ഷാജഹാൻ, എൽ പ്രീത. ജനറൽ സെക്രട്ടറിമാർ: ജോബിൻ എലിക്കാട്ടൂർ, ഷെരീഫ് ഷാ, ഷംനാദ് എസ്, മനോജ് ആർ. ട്രഷറർ : ഹക്കിം പി കെ. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: സുനറ്റ് കെ വൈ, മിഥുൻ ഉണ്ണികൃഷ്ണൻ, ടിജൻ മാത്യു, വിഷ്ണു രാജ്, ദീപ്തി എ എസ്, വിനേഷ് മാറനാട് എന്നിവരെ തെരഞ്ഞെടുത്തു.