കൊല്ലം: രൂപതാ പ്രവാസി കമ്മിഷന്റെ നേതൃത്വത്തിൽ ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ ദേവാലയത്തിൽ പ്രവാസി സംഗമം ഇന്ന് നടക്കും. വൈകുന്നേരം നാലിന് രൂപതയിലെ മുഴുവൻ പ്രവാസികൾക്ക് വേണ്ടി ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും
.തുടർന്ന് കമ്യുണിറ്റി ഹാളിൽ നടക്കുന്ന പ്രവാസി സംഗമത്തിൽപ്രവാസി കമ്മീഷൻ രൂപതാ ഡയറക്ടർ ഫാദർ ജോസ് പുത്തൻവീട് അധ്യക്ഷത വഹിക്കും. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ് ഡയറക്ടർ ബോർഡ് അംഗം ജോസ് വിമൽരാജ് ഉൽഘാടനം നിർവഹിക്കും, ഇടവക വികാരി ഫാ. രാജേഷ് മാർട്ടിൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടക്കും.