ശ്രീനാരായണഗുരു സമാധിദിനാചരണം
1337614
Friday, September 22, 2023 11:24 PM IST
കൊല്ലം: എസ്എൻഡിപിയോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 96-മത് മഹാസമാധിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
രാവിലെ 8.45 ന് യൂണിയൻ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഭദ്രദീപം തെളിയിച്ച് സമാധിദിനാചരണ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ , യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ സമാധിദിന പ്രഭാഷണം നടത്തി.
യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, ശ്രീ നാരായണ എംപ്ലോയീസ് ഫോറം ഭാരവാഹികൾ, ശ്രീ നാരായണ പെൻഷണേഴ്സ് കൗൺസിൽ ഭാരവാഹികൾ, സൈബർ സേന ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. വനിത സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രാർഥനയും പായസ വിതരണവും നടന്നു.
ചാത്തന്നൂർ: എസ്എൻഡിപി യോഗം ആർ. ശങ്കർ മെമോറിയൽ ചാത്തന്നൂർ യൂണിയന്റേയും ഏറം ശാഖയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവ മഹാസമാധി വിവിധ ചടങ്ങുകളോടെ ആചരിച്ചു.
യൂണിയൻ പ്രസിഡന്റ് ബി.ബി .ഗോപകുമാർ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഓഫീസ് അങ്കണത്തിൽ ഗുരുപൂജ, സമൂഹ പ്രാർഥന, പായസ സദ്യ എന്നിവ നടന്നു. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, വൈസ് പ്രസിഡന്റ് ഡി. സജീവ്, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീന പ്രശാന്ത്, മനീഷ, യൂത്ത് മൂവ്മെന്റ് ചെയർമാൻ അശ്വിൻ അശോക്, കൺവീനർ ആരോമൽ, യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, കൗൺസിലർമാരായ വി. പ്രശാന്ത്, ആർ. ഗാന്ധി, കെ. സുജയ് കുമാർ, ആർ. ഷാജി, കെ. ചിത്രംഗതൻ, ശാഖാ പ്രസിഡന്റ്, കെ. ആർ. വലലൻ, വൈസ് പ്രസിഡന്റ് മധുകുമാർ, സെക്രട്ടറി ജി. സുരേഷ്, പ്രസാദ്, അനിൽകുമാർ, സുഭാഷ്, ചന്ദ്രബാബു, ജയപ്രകാശ്, ഷീജ, ആശ റാണി എന്നിവർ നേതൃത്വം നൽകി.
യൂണിയനിലെ 54 ശാഖ യോഗങ്ങളിലും മഹാ സമാധിദിനം ഗുരുപൂജ, സമൂഹ പ്രാർഥന, പായസസദ്യ, ഗുരുദേവ സൂക്തങ്ങളുടെ ആലാപനം എന്നിവയോടെആചരിച്ചു.
ഗുരുധർമ പ്രചാരണ സഭ ചാത്തന്നൂർ ഗുരുശാന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ജംഗഷനിൽ ഗുരുദേവ സമാധി ദിനാചാരണം നടത്തി. ഗുരുധർമ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് എം.എസ് .മണിലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.ഹരിലാൽ അധ്യക്ഷത വഹിച്ചു. ശൈലജ പ്രേം, ഗീതബാബു, മഹേശ്വരൻ, കോതേരി ശിവദാസൻ, ശ്രീകുമാർ. എസ്. കെ,ബിനു, സുദേവൻ, സുന്ദരാംഗൻ എന്നിവർ നേത്രത്വം നൽകി.
ചവറ ശ്രീനാരായണ സഹോദര ധർമ്മവേദി ചവറ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽഗുരുസമാധി ദിനാചരണം നടന്നു .ചവറ യൂണിയൻ ഓഫീസിൽ കൂടിയ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി പന്മന സുന്ദരേശൻ ഉദ്ഘാടനം ചെയ്തു
യൂണിയൻ പ്രസിഡന്റ് എൻ.ജഗന്നാഥൻ അധ്യക്ഷനായിരുന്നു ജില്ലാ പ്രസിഡന്റ് വി. മനോഹരൻ, സംസ്ഥാന കമ്മിറ്റി അംഗം.എൻ. ശിവശങ്കരൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ചന്ദ്രബാബു, വർക്കിംഗ് പ്രസിഡന്റ് കൃഷ്ണൻകുട്ടി ,യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.എൻ.മണി ,ബാബു ഭാസ്ക്കർ, പി. രാധാകൃഷ്ണൻ , അഭിലാഷ്, ശാലിനി,പ്രസന്ന, ഷിബു കുമാർഎന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി .സമൂഹ പ്രാർഥന, അന്നദാനം, ഭക്ഷ്യ ധാന്യ കിറ്റ് വിതരണം,ഗുരുപൂജ എന്നിവ നടന്നു. യൂണിയൻ ട്രഷറർ പി. ജയിനേന്ദ്രകുമാർ നന്ദി രേഖപ്പെടുത്തി
ചവറ നിയോജക മണ്ഡലം തലത്തിലെ എല്ലാ ധർമവേദി യൂണിറ്റുകളിലും മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു .പ്രാർഥന ,അന്നദാനം ,ഗുരുപൂജ എന്നിവ നടന്നു
കരുനാഗപ്പള്ളി ശിവഗിരിമഠം ഗുരുധര്‍മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുവിന്റെ 96-ാമത് മഹാസമാധിദിനം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഗുരുധര്‍മപ്രചരണസഭ ഹാളില്‍ കൂടിയ സമാധി സമ്മേളനം ഡോ. സുജിത്ത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൗത്ത് ഇന്‍ഡ്യന്‍ വിനോദ് അധ്യക്ഷത വഹിച്ചു. ഉപവാസയജ്ഞത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് കോട്ടയില്‍ രാജു നിര്‍വഹിച്ചു.
ഗുരുധര്‍മപ്രചാരണസഭ കേന്ദ്ര കമ്മിറ്റി അംഗം ടി. കെ. സുധാകരന് സമാധിസന്ദേശം നല്കി. മാതൃവേദി പ്രസിഡന്റ് ലേഖ ബാബുചന്ദ്രന്, സെക്രട്ടറി സുഭദ്ര ഗോപാലകൃഷ്ണന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി ആര്. ഹരീഷ്, വി. ചന്ദ്രാക്ഷന്‍, വി. എന്‍. കനകന്, തയ്യില്‍ തുളസി, രാജന് ആലുംകടവ്, പള്ളിയില്‍ ഗോപി, കെ. സുധാകരന്, സജീവ് സൗപര്‍ണിക, പി. ജി. ലക്ഷ്മണന്, ശാന്തചക്രപാണി, എം. വാസന്തി മുന്‍നഗരസഭ കൗണ്‍സിലര്‍മാരായ എം. കെ. വിജയഭാനു, ബി. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
സഭയുടെ മുപ്പതോളം യൂണിറ്റുകള്‍ പ്രതിനിധീകരിച്ച് സമാധിസമ്മേളനം, ഉപവാസം, പ്രാര്‍ഥന, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു.