ചവറയിൽ യുവ സംവാദം സംഘടിപ്പിച്ചു
1337346
Friday, September 22, 2023 12:58 AM IST
ചവറ : സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ചവറ ബിജെഎം ഗവ.കോളജ് എൻഎസ്എസ് യുണീറ്റും കൊല്ലം നെഹ്റു യുവകേന്ദ്രയും സംയുക്തമായി 2047 ലെ എന്റെ ഇന്ത്യ എന്ന വിഷയത്തിൽ യുവ സംവാദം സംഘടിപ്പിച്ചു.
സംവാദം സബ് കളക്ടർ മുകുന്ദ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോ. ജോളി ബോസ് അധ്യക്ഷയായി. കുട്ടികൾ എഴുതി ഉണ്ടാക്കിയ മാഗസീൻ സബ് കളക്ടർ പ്രകാശനം ചെയ്തു.
നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ സന്ദീപ്, ജില്ലാ എൻഎസ്എസ് കോ ഓർഡിനേറ്റർ ഡോ. ജി.വൈ.ഗോപകുമാർ , പ്രിൻസിപ്പാൾ ഡോ. അനിത , നാക്ക് കോ ഓർഡിനേറ്റർ വിഷ്ണുനമ്പൂതിരി, പിടിഎ സെക്രട്ടറി ലൈജു , പ്രോഗ്രാം ഓഫീസർ ഡോ. ആർ. മിനിത , കോളജ് യുണിയൻ ചെയർമാൻ മുഹമ്മദ് സാലിഹ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിദ്യാഭ്യാസ ട്രയിനർ സുജിത്ത് ഡാർവിൻ പെരേര നയിച്ച സംവാദത്തിൽ കുട്ടികൾ ആശയങ്ങൾ പങ്കുവച്ചു. ലീഡറന്മാരായ പൂജ, ഗോകുൽ, അഭിനവ് , ശ്രീജിത്ത്, അഖില അഭിജിത്ത്, ആകാശ്, മനീഷ്, അദ്വൈത്, മോഹിത്ത് എന്നിവർ നേതൃത്വം നൽകി.
ഉച്ചകഴിഞ്ഞ് എൻഎസ്എസ് അംഗങ്ങൾ കാമൻ കുളങ്ങര എൽപി സ്കൂൾ ശുചീകരിച്ചു.