ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കം ചെറുക്കണം: ഡോ. സി ഉണ്ണികൃഷ്ണൻ
1336572
Monday, September 18, 2023 11:43 PM IST
കുണ്ടറ: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കം ചെറുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡോ.സി ഉണ്ണികൃഷ്ണൻ.
പുരോഗമന കലാസാഹിത്യ സംഘം കുണ്ടറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മത ചിന്തകൾ വളർത്തി നാടിനെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഗൗരവപൂർവം കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് ജി. സുശീല അധ്യക്ഷത വഹിച്ചു.
സിപിഎം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ സജികുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ബി മുരളി കൃഷ്ണൻ, വി എ ഹാഷിം കുട്ടി, സ്റ്റാലിൻ സിറിൽ, എൻ. തങ്കപ്പൻ ആചാരി, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, പി.പി ജോസഫ്, ബി ശുചീന്ദ്രൻ, സീ സോമൻ പിള്ള, സൂസൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.