കിടപ്പു രോഗികൾക്ക് സഹായമായി മരിയ ആഗ്നസ് സ്കൂൾ
1301748
Sunday, June 11, 2023 3:17 AM IST
കൊല്ലം : കിടപ്പു രോഗികളുടെ മക്കൾക്ക് പഠനസഹായം എത്തിക്കാൻ കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് പഠനസാമഗ്രികൾ കൈമാറി. ചടങ്ങിന്റെ ഉദ്ഘാടനം മാധ്യമ പ്രവർത്തകയും ജ്വാല വിമൻസ് പവർ അന്താരാഷ്ട്ര പ്രസിഡന്റുമായ ബെറ്റ്സി എഡിസൺ നിർവഹിച്ചു.
സ്കൂൾ വക ആദ്യ പുസ്തകം പ്രിൻസിപ്പൽ ഉഷ പോൾ ബെറ്റ്സി എഡിസന് കൈമാറി. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ, പ്രിൻസിപ്പൽ ഉഷ പോൾ, ചാരിറ്റി കോർഡിനേറ്റർ ശാന്തിനി എന്നിവർ പ്രസംഗിച്ചു.