അധികൃത അനാസ്ഥയ്ക്കെതിരെ കെഎൽസിഎ
1301146
Thursday, June 8, 2023 11:21 PM IST
ചവറ : ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് വിളിച്ച ജാഗ്രതാസമിതി യോഗത്തിൽ ഹാർബറിന്റെ ശോചനീയാവസ്ഥയും, അധികൃതരുടെ അനാസ്ഥയും, ക്ലീനിംഗ്, പാർക്കിംഗ്, ഇവ കൃത്യമായി നടത്തപ്പെടുന്നില്ല എന്നും ചൂണ്ടിക്കാട്ടി കെഎൽസിഎ.
ഹാർബറിൽ അനുവദിച്ച ക്ലീനിംഗ് മെഷീൻ ഡ്രൈവർ ഇല്ലാത്തതിനാൽ പ്രവർത്തനരഹിതമാണ്. ഹാർബർപ്രദേശം മുഴുവൻ കാടുകയറി കിടക്കുന്നു. ഇത് യഥാസമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തത് അധികാരികളുടെ വീഴ്ചയാണ്. നിരോധനത്തിൽ അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ, കൂടുതൽ സുരക്ഷാ ബോട്ടുകൾ ഒരുക്കണമെന്നും. ഹാർബർ പൂട്ടുന്നതിനു മുന്പായി കൊണ്ടുവരുന്ന മത്സ്യങ്ങൾ വിൽക്കാൻ സാഹചര്യം ഹാർബറിൽ ഒരുക്കണമെന്നും അമിതമായ ഫീസ് ബോട്ടുകാരിൽ ഈടാക്കുമ്പോഴും ഹാർബറിന്റെ വികസന കാര്യങ്ങളിൽ നിന്ന് അധികാരികൾ പുറകോട്ട് പോകുന്നതിൽ നിഗൂഢത ഉണ്ടെന്നും ചൂണ്ടിക്കാട്ടി. ഡ്രഡ്ജിംഗ് കാലാകാലങ്ങളിൽ കാര്യക്ഷമമായി നടത്തണമെന്നും കെഎൽസിഎ ആവശ്യപ്പെട്ടു.
നീണ്ടകര ഹാർബറിന്റെ പ്ലാൻ മനസിലാക്കി വികസനം നടപ്പാക്കണമെന്നും ഇല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടുവരുമെന്ന് യോഗത്തിൽ പങ്കെടുത്ത രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ജോസി ആന്റണി എന്നിവർ അറിയിച്ചു.