ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
1301141
Thursday, June 8, 2023 11:21 PM IST
കൊല്ലം: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ബ്ലോക്ക്തല ജെന്‍ഡര്‍ റിസോഴ്സ് സെന്ററിന്റെയും 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രന് നിര്‍വഹിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടിയാണ് ജെന്‍ഡര്‍ റിസോര്‍ട്ട് സെന്റര്‍ ആരംഭിച്ചത്. ബോധവത്ക്കരണം, നിയമാവബോധം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുക, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കായാണ് ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തിക്കുക. സൗജന്യ കൗണ്‍സിലിംഗ് സൗകര്യം തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ലഭിക്കും.
ബ്ലോക്ക് പരിധിയിലെ ഗ്രന്ഥശാലകള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണവും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണവും അനുബന്ധമായി നടന്നു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഉമ്മന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലേഖ ഗോപാലകൃഷ്ണന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ എസ് മായാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ കോമളകുമാര്‍, പുനലൂര്‍ ഡി വൈ എസ് പി വിനോദ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജി. പ്രസന്നകുമാരി, ചൈല്‍ഡ് ഡെവലപ്മെന്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം മറിയം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.