കേരള മഹിളാസംഘം സമ്മേളനം നടത്തി
1300889
Wednesday, June 7, 2023 11:18 PM IST
ചാത്തന്നൂർ: കേരള മഹിളാസംഘം ചാത്തന്നൂർ കിഴക്ക് ലോക്കൽ സമ്മേളനവും ചാത്തന്നൂർ ലോക്കൽ സമ്മേളനവും ചാത്തന്നൂർ പി.രവീന്ദ്രൻ സ്മാരകത്തിൽ നടന്നു. കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം എസ് ലൈല ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, മഹിളാസംഘം ജില്ലാ കമ്മിറ്റി അംഗം എസ് പ്രമീള, സി പി ഐ മണ്ഡലം സെക്രട്ടറി ആർ. ദിലീപ് കുമാർ, സി പി ഐ ചാത്തന്നൂർ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.സണ്ണി, ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.രാധാകൃഷ്ണൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാസംഘം ചാത്തന്നൂർ കിഴക്ക് ലോക്കൽ കമ്മിറ്റി പ്രസിഡന്റായി സിന്ധു ഉദയനെയും ചാത്തന്നൂർ ലോക്കൽ കമ്മിറ്റി പ്രസിഡന്റായി കവിതാദേവിനേയും സെക്രട്ടറിയായി ദീപയെയും തെരഞ്ഞെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം 12ന്
കൊല്ലം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം 12ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.