മൈനിങ്ങ് ഏരിയയിലെ കുരുന്നുകള്‍ക്ക് കെ എം എം എല്ലിന്റെ സ്നേഹ സമ്മാനം
1300410
Monday, June 5, 2023 11:32 PM IST
ചവറ: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ഐ സി ഡി എസ് മുഖേന നടത്തുന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി മൈനിങ്ങ് ഏരിയയിലെ കുരുന്നുകള്‍ക്ക് സ്നേഹ സമ്മാനമൊരുക്കി കെഎംഎംഎല്‍. കമ്പനിയുടെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ പരിസരവാര്ഡുകളിലെ അങ്കണവാടികളിലെ കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
ബാഗ്, കുട, ടിഫിന്‍ ബോക്സ്, വാട്ടര്‍ബോട്ടില്‍, പുസ്തകം, കളര്‍ പെന്സിലുകള് തുടങ്ങിയ പഠനോപകരണ കിറ്റുകളാണ് നല്‍കിയത്. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ മൈനിങ്ങ് ഏരിയയുമായി ബന്ധപ്പെട്ട സാമൂഹ്യ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ നിന്നും 3 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഒരുക്കിയത്. കഴിഞ്ഞ തവണയും അങ്കണവാടി കുട്ടികള്‍ക്ക് പ്രവേശനോത്സവത്തിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. കെ എം എം എല്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ കമ്യൂണിറ്റി ഡവലപ്മെന്റ് മാനേജര്‍ ഡോ. അനില്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. പന്മന പഞ്ചായത്ത് അംഗങ്ങളായ സുകന്യ, ലിന്‍സി ലിയോണ്‍സ്, ജയചിത്ര, ട്രേഡ്യൂണിയന്‍ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.