കെഎൽസിഎ പ്രതിഷേധ ദിനം സംഘടിപ്പിച്ചു
1300161
Sunday, June 4, 2023 11:37 PM IST
ചവറ : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ദിനം സംഘടിപ്പിച്ചു.
മണിപ്പൂരിൽ ഗോത്ര വർഗ പ്രക്ഷോഭങ്ങളുടെ മറവിൽ ആസൂത്രിതമായി ക്രൈസ്തവർക്കെതിരെയും ക്രിസ്തീയ ആരാധനാലയങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെയും നടക്കുന്ന സംഘടിത ആക്രമണങ്ങൾ അവസാനിപ്പിക്കുക, മണിപ്പൂരിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ ദിനം സംഘടിപ്പിച്ചത്.
കെഎൽസിഎ നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം നീണ്ടകര ഫെറോനാ വികാരി ഫാ. റോൾഡൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ഫെറോന പ്രസിഡന്റ് ബേസിൽ ലൂയിസ്, ഇടവക കോഡിനേറ്റർ ജെയിംസ്, ആന്റണി ജോസഫ്, ജോർജ് ജനുവരിയൻ, ക്ലീറ്റസ് ആന്റണി, ആനി ഗിൽബെട്ട്, മേരി റെയ്നോൾഡ് എന്നിവർ പ്രസംഗിച്ചു.