വയോധികൻ വിദേശത്ത് മരിച്ചു
1299241
Thursday, June 1, 2023 2:16 AM IST
കൊല്ലം: മകൾ റാങ്കിന്റെ ഉന്നതിയിലെത്തിയതറിയാതെ പിതാവ് വിദേശത്ത് മരിച്ചു. ശാസ്താംകോട്ട ആഞ്ഞിലിമൂട് തുണ്ടിൽ ലേക്ക് വ്യൂവിൽ ജോസ് ആൻഡ്രൂസ് (53) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കേരള യൂണിവേഴ്സിറ്റി ബി വോക് സോഫ്റ്റ് വെയർ ഡവലപ്മെന്റിൽ മകൾ ശ്വേത മരിയജോസ് ഒന്നാം റാങ്ക് നേടിയ സന്തോഷ വാർത്ത എത്തിയ ദിവസമാണ് പിതാവിന്റെ മരണവാർത്തയും എത്തിയത്.
ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ വിദ്യാർഥിനിയാണ് ശ്വേത. 27 വർഷമായി റിയാദ് പ്രിൻസ് സുൽത്താൻ മിലിട്ടറി ആശുപത്രിയിലെ സീനിയർ സൂപ്പർവൈസറാണ് ജോസ് ആൻഡ്രൂസ്. ജോലിക്കിടെ കുഴഞ്ഞുവീഴുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് 3.30ന് ശാസ്താംകോട്ട സെന്റ് തോമസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷ നടക്കും. ശാസ്താംകോട്ട ബിആർസിയിലെ സ്പെഷൽ എജ്യൂക്കേറ്റർ ജനീറ്റ പൂർണിമ മാത്യുവാണ് ഭാര്യ. മകൻ മാത്യു ജോസ്.