അഞ്ചല്‍ സെന്റ് ജോണ്‍സിന് റാങ്കുകളുടെ തിളക്കം
1298722
Wednesday, May 31, 2023 4:00 AM IST
അഞ്ചല്‍ : കേരളാ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിന് വിവിധ വിഷയങ്ങളില്‍ റാങ്കുകളോടെ തിളക്കമാര്‍ന്ന വിജയം. ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ജസ്ന ജോണ്‍ ഒന്നാം റാങ്കും ജാനകി എസ്. രണ്ടാം റാങ്കും കീര്‍ത്തന ഹരി അഞ്ചാം റാങ്കും നേടി.
കൊമേഴ്സില്‍ വൈശാഖ് എ. രണ്ടാം റാങ്കും അക്ഷയ എ. മൂന്നാം റാങ്കും നേടി. പൊളിറ്റിക്കല്‍ സയന്‍സില്‍ മെര്ലിന് സജി ആറാം റാങ്ക് നേടി. മലയാളത്തില്‍ ഗായത്രി പി. ഏഴാം റാങ്കും വിജിത കൃഷ്ണന് ഒന്‍പതാം റാങ്കും നേടി. റാങ്ക് ജേതാക്കളെ പ്രിന്‍സിപ്പല്‍ ഫാ. ഷോജി വെച്ചൂര്‍ കരോട്ട് അഭിനന്ദിച്ചു.