നവോഥാനം നാടകം; സ്വാഗതസംഘം രൂപീകരിച്ചു
1298407
Monday, May 29, 2023 11:30 PM IST
കൊല്ലം : പത്തനാപുരം ഗാന്ധിഭവൻ രൂപം കൊടുത്ത ഗാന്ധിഭവൻ തീയേറ്റർ ഇന്ത്യയുടെ നവോഥാനം എന്ന നാടകത്തിന്റെ ദക്ഷിണമേഖലാ ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പബ്ലിക് ലൈബ്രറി സാവിത്രി ഹാളിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.ജൂൺ എട്ട് ഒൻപത് തീയതികളിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നടക്കുകയും നാടകം പ്രദർശിപ്പിക്കുകയും ചെയ്യും.
സുവർണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനിമാ നാടക നടൻ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രമോദ് പയ്യന്നൂർ നാടകവിവരണം നടത്തി. പ്രഫ. ജി മോഹൻദാസ്, സുധീശൻ, കെ പി എ സി ലീല, ഡോ. ഷാഹിദ കമാൽ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, ആയുഷ് ജെ പ്രതാപ്, ജോർജ് എഫ് സേവ്യർ വലിയവീട്, പി ജെ ഉണ്ണികൃഷ്ണൻ, എച്ച് ഷാനവാസ്, പ്രഫ. ചിറക്കര സലിംകുമാർ, ബി പ്രദിപ് എന്നിവർ പ്രസംഗിച്ചു.
നവോഥാന നാടകത്തിന്റെ വിജയത്തിനായി എസ്. സുവർണകുമാർ മുഖ്യ രക്ഷാധികാരിയായും പ്രഫ. ജി. മോഹൻദാസ് ചെയർമാനായും ജോർജ് എഫ് സേവ്യർ വലിയവീട് ജനറൽ കൺവീനറായും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.