അരങ്ങ്-കുടുംബശ്രീ ജില്ലാ കലോത്സവം സംഘടിപ്പിച്ചു
1298365
Monday, May 29, 2023 10:50 PM IST
കൊല്ലം: ഒരുമയുടെ പലമ-അരങ്ങ് 2023 - കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ജില്ലാതല കലാമേള ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍ നടന്നു.
താലൂക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് കുടുംബശ്രീ ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്.
തിരുവാതിര, സംഘ നൃത്തം, നാടോടി നൃത്തം, പ്രച്ഛന്നവേഷം, മോണോ ആക്ട്, കഥപ്രസംഗം, ഒപ്പന, ശിങ്കാരിമേളം, ലളിതഗാനം, കവിത പാരായണം(മലയാളം), പ്രസംഗം, സംഘ ഗാനം, മാപ്പിള പാട്ട്, കവിത രചന, കഥാ രചന, കാര്‍ട്ടൂണ്‍ എന്നിങ്ങനെ നല്പ്പത്തിയഞ്ച് കലാപരിപാടികളാണ് മൂന്ന് വേദികളിലായി അരങ്ങേറിയത്.
ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ എസ് കല്ലേലിഭാഗം, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആര് വിമല്‍ചന്ദ്രന്‍, അസിസ്റ്റന്റ് കോര്ഡിയേറ്റര്മാരായ സി ഡി ആതിര, എ അനീസ, കുടുംബശ്രീ ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍, വിവിധ സി ഡി എസ് ചെയര്പേഴ്സണ്മാര് എന്നിവര്‍ പങ്കെടുത്തു.