മിണ്ടാപ്രാണികളോട് കരുതൽ വേണം: ഡോ. പി. കെ ഗോപൻ
Friday, March 31, 2023 11:20 PM IST
കൊല്ലം: ചു​ട്ടു പൊ​ള്ളു​ന്ന വേ​ന​ലി​ൽ മി​ണ്ടാ​പ്രാ​ണി​ക​ളോ​ടു​ള്ള ക​രു​ത​ൽ കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്‌ ഡോ ​പി.​കെ ഗോ​പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ത് ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളി​ൽ സ​ഹ​ജീ​വി സ്നേ​ഹ​വും കാ​രു​ണ്യ​വും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.​
ജി​ല്ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സു​ഗ​ത​വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന കു​രു​വി​ക്കൊ​രു തു​ള്ളി ച​ല​ഞ്ചി​ന്‍റെ കൊ​ല്ലം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശൂ​ര​നാ​ട് ന​ടു​വി​ൽ എ​ൽ​പി​എ​സി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ശാ​സ്താം​കോ​ട്ട ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സു​ജാ​കു​മാ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങി​ൽ ട്ര​സ്റ്റ് സ​ഹ​കാ​രി കെ ​വി രാ​മാ​നു​ജ​ൻ ത​മ്പി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം ന​ൽ​കു​മെ​ന്ന പ്ര​തി​ജ്ഞ കു​ട്ടി​ക​ൾ ഏ​റ്റു ചൊ​ല്ലി. ബി​നു ബി.​അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഹെ​ഡ്മി​സ്ട്ര​സ് ഓ ​മി​നി, സു​ധീ​ന എ​സ്. ആ​ർ.,സാ​ലിം വ​ള​പ്പി​ൽ, സി​ബി വി​ജ​യ​ൻ, സീ​ന എ​ൻ., സ​രി​ഗ ആ​ർ, ശ്രീ​ല​ക്ഷ്മി എ​സ്.​ആ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.