മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി
1280951
Saturday, March 25, 2023 11:13 PM IST
അഞ്ചല്‍ : ആലഞ്ചേരി സര്‍ക്കാര്‍ മദ്യ വില്‍പ്പന ശാലയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി പരാതി.
ജീവനക്കാരനെതിരെ പോലീസിനും ബിവറേജസ് എംഡി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഏരൂര്‍ സ്വദേശി ലിന് സുരേഷ് എന്നയാള്‍. മദ്യം വാങ്ങാന്‍ എത്തിയ ലിന് സുരേഷ് ഏതൊക്കെ മദ്യം ഉണ്ടെന്നും വിലയെ കുറിച്ചും ചോദിച്ചപ്പോള്‍ ഏതെങ്കിലും സാധനം വേണമെങ്കില്‍ വാങ്ങിപോകാന്‍ ജീവനക്കാര്‍ പറയുകയായിരുന്നു.
ഇത് ചോദ്യം ചെയ്ത തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ലിന് സുരേഷ് നല്കിയ പരാതിയില്‍ പറയുന്നു.
ഇതിന് മുമ്പും സമാനമായ നിരവധി പരാതികള്‍ ഈ മദ്യ വില്പന ശാലയിലെ ജീവനകര്‍ക്ക് എതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പരാതിയുമായി ഒരാള്‍ എത്തുന്നത് ഇതാദ്യമാണ്. അളവില്‍ അധികം മദ്യം വില്‍ക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇപ്പോള്‍ പുതിയ പരാതി. എന്നാല്‍ ബഹളം കേട്ടതായും തനിക്ക് വിഷയം സംബന്ധിച്ച പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലന്നും ഷോപ്പ് മാനേജര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും മാനേജര്‍ കൂട്ടിച്ചേര്‍ത്തു