ജി​ല്ല​യി​ല്‍ ആ​ദ്യ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി മു​ഖ​ത്ത​ല ബ്ലോ​ക്ക്
Thursday, March 23, 2023 11:06 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ജ​ല​ബ​ജ​റ്റ് ത​യാ​റാ​ക്കി​യ ആ​ദ്യ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.
ഓ​രോ പ്ര​ദേ​ശ​ത്തെ​യും ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത​യും വി​നി​യോ​ഗ​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​ത് ത​യാ​റാ​ക്കു​ന്ന​ത്.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കും. ജ​ല​ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ഉ​പ​യോ​ഗം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യോ​ടു​കൂ​ടി​യ ജ​ന​കീ​യ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ല​ക്ഷ്യം. മ​ഴ​വെ​ള്ള ല​ഭ്യ​ത, വി​വി​ധ ജ​ല​സ്രോ​ത​സു​ക​ള്‍, മ​ഴ​വെ​ള്ള സം​ഭ​ര​ണം, കി​ണ​റു​ക​ളും കു​ഴ​ല്‍​ക്കി​ണ​റു​ക​ളും ഭൂ​വി​നി​യോ​ഗം, വി​വി​ധ​ത​രം ജ​ല​വി​ത​ര​ണം, കൃ​ഷി, ജ​ല​സേ​ച​ന രീ​തി​ക​ള്‍ തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.