നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ക്ഷേ​ത്ര​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠ
Thursday, March 23, 2023 11:06 PM IST
ച​വ​റ: നീ​ണ്ട​ക​ര ക​ണ്ണാ​ട്ടു​കു​ടി ദേ​വീ ക്ഷേ​ത്ര​ത്തി​ലെ പു​നഃ​പ്ര​തി​ഷ്ഠ 27 ന് ​രാ​വി​ലെ 9.55 നും, ​ധ്വ​ജ​പ്ര​തി​ഷ്ഠ 30 ന് ​രാ​വി​ലെ 11.30 നും ​ന​ട​ക്കും. 22 മു​ത​ൽ ധ്വ​ജ​പ്ര​തി​ഷ്ഠാ ഉ​ത്സ​വം ആ​രം​ഭി​ച്ച് ഏ​പ്രി​ൽ എ​ട്ടി​ന് ആ​റാ​ട്ടോ​ടു കൂ​ടി സ​മാ​പി​ക്കും.
പു​നഃ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പൂ​ജാ​ദി ക​ർ​മ​ങ്ങ​ൾ ശ​ബ​രി​മ​ല ക്ഷേ​ത്രം ത​ന്ത്രി​മാ​രാ​യ താ​ഴ​മ​ൺ മ​ഠം ക​ണ്ഠ​ര​ര് മോ​ഹ​ന​രി​ന്‍റേ​യും താ​ഴ​മ​ൺ മ​ഠം മ​ഹേ​ഷ് മോ​ഹ​ന​രി​ന്‍റേ​യും മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
ത​ങ്ക അ​ങ്കി ഘോ​ഷ​യാ​ത്ര, ദേ​വീ ശോ​ഭാ​യാ​ത്ര, സ​മൂ​ഹ​സ​ദ്യ, തോ​റ്റം പാ​ട്ട്, ക​ലാ​പ​രി​പാ​ടി​ക​ൾ, സാം​സ്കാ​രി​ക സ​മ്മേ​ള​നം, സ​ർ​വ​മ​ത സ​മ്മേ​ള​നം, കെ​ട്ടു​കാ​ഴ്ച എ​ന്നി​വ ന​ട​ക്കും.

റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​യി

കൊല്ലം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ ഫു​ള്‍ ടൈം ​ജൂ​നി​യ​ര്‍ ലാ​ഗ്വേ​ജ് ടീ​ച്ച​ര്‍ ( ഹി​ന്ദി) (കാ​റ്റ​ഗ​റി നം.277-2017) ​ത​സ്തി​ക​യു​ടെ 2020 ഫെ​ബ്രു​വ​രി മൂ​ന്നി​ന് നി​ല​വി​ല്‍ വ​ന്ന റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​യി.