ജി​തേ​ഷ്ജി​ക്കും ഗി​ന്ന​സ് പ​ക്രു​വി​നും തോം​സി​യ​ൻ സ്റ്റാ​ർ 2023 അ​വാ​ർ​ഡ്
Monday, February 6, 2023 11:05 PM IST
കൊ​ല്ലം: പു​ന​ലൂ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ് എ​സ് ആൻഡ് സീ​നി​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ തോം​സി​യ​ൻ സ്റ്റാ​ർ 2023 പു​ര​സ്കാ​രം ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​ത​യേ​റി​യ പെ​ർ​ഫോ​മിം​ഗ്‌ ചി​ത്ര​കാ​ര​ൻ, ഹ​രി​താ​ശ്ര​മം പാ​രി​സ്ഥി​തി​ക ഗു​രു​കു​ലം ഡ​യ​റ​ക്ട​ർ, ഭൗ​മ​ശി​ല്പി എ​ന്നീ നി​ല​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര ഖ്യാ​തി നേ​ടി​യ ജി​തേ​ഷ്ജി​ക്കും ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ നാ​യ​ക ന​ട​ൻ, സി​നി​മാ സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​ക​ളി​ൽ ലോ​ക​റെ​ക്കോ​ർ​ഡ് നേ​ടി​യ ഗി​ന്ന​സ് പ​ക്രു​വി​നും ( അ​ജ​യ​കു​മാ​ർ ) ല​ഭി​ച്ചു.
11 ന് രാ​വി​ലെ 10ന് സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പു​ര​സ്‌​കാ​ര​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. 25000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.