രാഘവാ മെമോറിയൽ സർഗ പ്രതിഭാ പുരസ്കാരം ജി. ദിവാകരന്
1264870
Saturday, February 4, 2023 10:52 PM IST
പാരിപ്പള്ളി: പാളയംകുന്ന് രാഘവാ മെമ്മോറിയൽ മികച്ച സാംസ്കാരിക പ്രവർത്തകർക്ക് നൽകുന്ന സർഗ പ്രതിഭാ പുരസ്കാരം സർവശിക്ഷാ അഭിയാൻ മുൻ ജില്ലാ പ്രോജക്ട് ഓഫീസർ ജി. ദിവാകരന് സമ്മാനിക്കും. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
ഐക്യമലയാള പ്രസ്ഥാനം ജില്ലാ ജോയിന്റ് സെക്രട്ടറിയും യുവകലാസാഹിതി ജില്ലാ കമ്മിറ്റി അംഗവുമാണ് ജി. ദിവാകരൻ. ചാത്തന്നൂർ സിറ്റിസൺസ് ഫോറം പ്രസിഡന്റായും കേരകർഷക സൊസൈറ്റി ട്രഷററായും പ്രവർത്തിച്ചുവരുന്നു.
എട്ടിന് പാളയംകുന്ന് രാഘവാ മെമോറിയൽ മന്ദിരത്തിൽ നടക്കുന്ന ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തിൽ ഡോ.ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിക്കും.