കിടപ്പുരോഗിയായ വയോധികയെ ഗാന്ധിഭവന് ഏറ്റെടുത്തു
1264869
Saturday, February 4, 2023 10:52 PM IST
പത്തനാപുരം: കിടപ്പുരോഗിയായ വയോധികയുടെ സംരക്ഷണം ഏറ്റെടുത്ത് പത്തനാപുരം ഗാന്ധിഭവന്. പത്തനാപുരം മാലൂര്‍ സ്വദേശിയായ പൊന്നമ്മ(66)യെ ആണ് ഗാന്ധിഭവന് ഏറ്റെടുത്തത്.
അതീവ ഗുരുതരാവസ്ഥയില്‍ പൂര്‍ണ കിടപ്പുരോഗിയായ ഇവരുടെ ശരീരമാസകലം മുറിവുകളുണ്ട്. പരസഹായം കൂടാതെ ചലിക്കാന്‍ പോലും സാധിക്കില്ല. പ്രാഥമികകൃത്യങ്ങളെല്ലാം കിടപ്പിൽത്തന്നെയാണ്.
വിധവയായ പൊന്നമ്മയ്ക്ക് രണ്ട് മക്കളാണ്. മകന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടുപോയതാണ്. മകളുടെ സംരക്ഷണത്തില്‍ കഴിഞ്ഞുവന്നെങ്കിലും ദാരിദ്ര്യത്തിൽ കഴിയുന്ന ഈ കുടുംബത്തിന് കൂലിപ്പണി ചെയ്തുകിട്ടുന്ന പണം ഭക്ഷണത്തിനു പോലും തികയാത്ത അവസ്ഥയാണ്.
മകള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ഈ കുടുംബത്തിന് പൊന്നമ്മയുടെ ചികിത്സാ ചെലവ് താങ്ങാനാവുന്നതിലും അധികമാണ്. ഈ സാഹചര്യത്തില്‍ പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. രമാദേവി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിളിച്ച് ഈ അമ്മയുടെ ദയനീയ കഥ അറിയിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിഭവന് നഴ്സിംഗ് സൂപ്രണ്ട് ശ്രീലത, വെല്‍ഫെയര്‍ ഓഫീസര്‍ ഓമനക്കുട്ടന് എന്നിവര്‍ ചേര്‍ന്ന് പൊന്നമ്മയെ ഗാന്ധിഭവനിലേക്ക് ഏറ്റെടുക്കുകയായിരുന്നു.