ചവറയുടെ വികസനത്തിന് വിവിധ പദ്ധതികള്
1264599
Friday, February 3, 2023 11:40 PM IST
ചവറ: സംസ്ഥാന ബജറ്റില് ചവറ മണ്ഡലത്തിലെ വിവിധ വികസന പ്രവര്ത്തനങ്ങള്ക്ക് ഇടംനേടി.
ചവറ ശങ്കരമംഗലത്തെ മിനി സിവില് സ്റ്റേഷന് നാലും അഞ്ചും നിലകള് പണിയുന്നതിന് തുക വകയിരുത്തി. ഇതോടെ ഇനിയും കെട്ടിടസൗകര്യമില്ലാത്ത ചവറയിലെ സര്ക്കാരാഫീസുകള് ഒറ്റ കെട്ടിടസമുച്ചയത്തിലാകും.
തെക്കുംഭാഗം ഗ്രാമപഞ്ചായത്തില് സെന്റ് ജോസഫ് ഐലന്റ് - പുളിമൂട്ടില്കടവ് തൂക്കുപാലം അനുവദിച്ചു. വിനോദ സഞ്ചാരികളെ കൂടി കണക്കിലെടുത്താണ് പാലം അനുവദിച്ചത്.
ചവറ ഗവ. കോളേജ് ഗ്രൗണ്ടിന്റെ വികസനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര ഹാര്ബര് വികസനത്തിന് വിവിധ പദ്ധതികള് ബജറ്റില് അനുവദിച്ചു.
നീണ്ടകരയിലെ വലഫാക്ടറി നിര്മാണം പൂര്ത്തീകരിക്കുന്നതിന് അഞ്ച് കോടിയും നീണ്ടകര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം ആധുനിക വല്ക്കരണത്തിനുമായി 20 കോടി രൂപയും ഉള്പ്പെടുത്തിയിട്ടുണ്ട്.
കാവനാട് - വെണ്കുളങ്ങര ഗവ. യുപിഎസ് വഴി ആല്ത്തറമൂട്, മിനികപ്പിത്താന്സ്-ആല്ത്തറമൂട്, കപ്പിത്താന്സ് മുതല് ശക്തികുളങ്ങര ക്ഷേത്രത്തിന് മുന്നിലൂടെയുളള റോഡ്, വലിയത്തുമുക്ക് മുതല് മനയില് സ്കൂള്വരെയും ആറുമുറിക്കട റോഡ് മുതല് - പണിക്കത്ത് ജംഗ്ഷന് വരെയുളള റോഡും ബിഎംബിസി സംവിധാനത്തില് നിര്മിക്കുന്നതിനും ബജറ്റില് തുക വകയിരുത്തി.