ചവറ കോളേജ് യൂണിയൻ ഉദ്ഘാടനം നടന്നു
1264327
Thursday, February 2, 2023 11:28 PM IST
ചവറ: ബിജെഎം സർക്കാർ കോളേജ് യൂണിയൻ ഉദ്ഘാടനം കോളേജ് അങ്കണത്തിൽ നടന്നു. പ്രതിരോധവും ചെറുത്തുനിൽപ്പും ഓർമ്മപ്പെടുത്തിക്കൊണ്ട് മാർട്ടിയോസ് എന്നാണ് യൂണിയന്റെ പേരായി തെരഞ്ഞെടുത്തിരുന്നത്.
കോർപറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു പവിത്ര യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചു.
യൂണിയൻ ചെയർമാൻ സാലിഹ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി അശ്വിൻ ആർട്സ് ക്ലബ് ഉദ്ഘാടനം മ്യൂസിഷ്യൻ അനുനന്ദ് നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് മിനിബാബു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ അഡ്വൈസർ ഭദ്രൻ, സ്റ്റാഫ് എഡിറ്റർ ആശ,ജനറൽ സെക്രട്ടറി അശ്വിൻ, ആർട്സ് സെക്രട്ടറി അഗ്നിവേശ്, മനു തുടങ്ങിയവർ പ്രസംഗിച്ചു .
അനുസ്മരണം: സ്വാഗത സംഘം
രൂപവത്കരണം
ചവറ : പുളിമാന പരമേശ്വരന്‍പിള്ള സ്മാരക സമിതി പുണിമാനയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപവത്കരിക്കുന്നു.സമത്വ വാദി എന്ന നാടകത്തിലൂടെ ശ്രദ്ധേയനായ പുളിമാനയെ പുതുതല മുറയ്ക്ക് അടുത്ത് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപവത്കരിച്ചിരിക്കുന്നത്.
അഞ്ചിന് വൈകുന്നേരം 4.30-ന് ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡോ. സുജിത് വിജയന്‍പിള്ള എംഎല്‍എ കവി ചവറ കെ.എസ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ സ്വാഗത സംഘം രൂപവത്കരിക്കും.