ചുഴുവൻചിറ മുസ്ലിം ജമാഅത്തിലെ ആണ്ട് നേർച്ചക്ക് തുടക്കമായി
1264318
Thursday, February 2, 2023 11:25 PM IST
കുണ്ടറ: മാമൂട് ചുഴുവൻചിറ മുസ്ലിം ജമാഅത്ത് പള്ളിയോട് ചേർന്ന് അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി നടയ്ക്കാവിലുപ്പാപ്പ റളി അല്ലാഹു അൻഹുവിന്റേയും ഹാജി ഫരീദ് മസ്താൻ റളിഅല്ലാഹു അൻഹുവിന്റേയും ആണ്ട് നേർച്ചക്ക് തുടക്കമായി.
ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ കെ. പി. അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ചീഫ് ഇമാം എം. എ. സുബൈർ ബാഖവി, ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ടി. സി. വിജയൻ, സിപിഎം കുണ്ടറ ഏരിയാ സെക്രട്ടറി എസ്. എൽ സജികുമാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനേഷ്, കോൺഗ്രസ് കേരളപുരം മണ്ഡലം പ്രസിഡന്റ് പി. നിസാമുദീൻ, നൂറുൽ ഹുദാ യുവജന സമാജം പ്രസിഡന്റ് ടി. എഫ്. ഷർജു, ജമാഅത്ത് സെക്രട്ടറി വി. നൗഫൽ, ഷെഫീഖ് മുസലിയാർ, അബ്ദുൽ റഹീം തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നുള്ള ദിവസങ്ങളിൽ മൗലിദ് പാരായണവും, ഇടുക്കി സിറാജുദീൻ ബാഖവി, വഞ്ചിയൂർ റിയാസ് മന്നാനി തുടങ്ങിയവരുടെ മതപ്രഭാഷണവും നടക്കും.
ഇന്ന് രാത്രി എട്ടിന് പ്രാർഥനാ സദസിന് തൃശൂർ സയ്യിദ് പി.എം എസ് തങ്ങൾ നേതൃത്വം നൽകും. നാളെ രാവിലെ എട്ടിന് മുഹിയിദീൻ റാത്തീബ് നടക്കും. തുടർന്ന് അന്നദാനത്തോടെ ഈ വർഷത്തെ ആണ്ട് നേർച്ചയ്ക്ക് സമാപനം കുറിക്കും.