മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം
1264025
Wednesday, February 1, 2023 10:51 PM IST
കുണ്ടറ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറ്റുമലയിൽ മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷി ദിനം ആചരിച്ചു. രക്തസാക്ഷിദിന സന്ദേശവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു.
കല്ലട രമേശ്, കല്ലട വിജയൻ, സൈമൻ വർഗീസ്, ഷാജി മുട്ടം, കോശി അലക്സ്, പ്രകാശ് വർഗീസ്, സതീഷ്. എസ്, സ്റ്റീഫൻ പുത്തേഴത്ത്, ലാലി.കെ.ജി, റീത്ത സൈമൻ, ക്യാപ്റ്റൻ വർഗീസ്, ജോയി. കെ, പവിത്രൻ, ബാജി, സോളമൻ, ഗണേശൻ, സൈമൻ, മോളമ്മ എന്നിവർ സംബന്ധിച്ചു.
കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഉളിയക്കോവിലെ ജനങ്ങൾക്കായി 1935 ഗാന്ധിജി സ്ഥാപിച്ച ഗാന്ധി കിണറിനു മുന്നിലായിരുന്നു ദിനാചരണം നടത്തിയത്.
പ്രഗത്ഭ ന്യൂറോളജിസ്റ്റ് ഡോ. ജെ. ശ്രീകുമാർ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഉളിയക്കോവിൽ ഗാന്ധി കോളനിയിലെ കുട്ടികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. കോളനിയിലെ കുട്ടികളുടെ ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങൾ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകാൻ തീരുമാനിച്ചു.
ചടങ്ങിൽ ശിശുക്ഷമ്മ സമിതി ജില്ലാ വൈസ് ചെയർമാൻ ഡി. ഷൈൻ ദേവ് അധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ ബാലൻ മാഷ്, സിന്ധു എന്നിവർ പ്രസംഗിച്ചു. കോളനി നിവാസികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
കൊല്ലം: ഗാന്ധിയൻ ബാല കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടന്ന ഗാന്ധി രക്തസാക്ഷി ദിനാചാരണം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു.
ബാലകേന്ദ്രം പ്രസിഡന്റ് ആവാന്ധിക എസ് മണി അധ്യക്ഷത വഹിച്ചു. മുൻമന്ത്രി നീല ലോഹിതദാസ്. സി കെ ഗോപി, ഫിറോസ് ലാൽ, മോഹൻദാസ് രാജധാനി, മാങ്ങാട് സോമരാജൻ, അയത്തിൽ അപ്പുക്കുട്ടൻ, നിസാം പാറക്കൽ, തമീം, അജിത് കുമാർ, സൂര്യ എൻ പിള്ള, ബാലഗംഗാധരൻ, സക്കീർ ഹുസൈൻ, സുധാകരൻ, സുരേഷ് ബാബു, സുരേഷ് ലോറൻസ്, കെ പി വിജയകുമാർ, അഭിമന്യു എന്നിവർ പങ്കെടുത്തു.