ആര്യങ്കാവ് സെന്റ് മേരിസ് ഹൈസ്കൂൾ വാർഷികം ആഘോഷിച്ചു
1264017
Wednesday, February 1, 2023 10:48 PM IST
ആര്യങ്കാവ്: ആര്യങ്കാവ് സെന്റ് മേരിസ് ഹൈസ്കൂൾ 41 -ാം വാർഷികവും ബയോമെട്രിക് ഹാജർ സിസ്റ്റം ഉദ്ഘാടനവും നടന്നു.
സ്കൂൾ മാനേജർ ഫാ. ഫിലിപ് തയ്യിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ല ഡെപ്യൂട്ടി കളക്ടർ ജി നിർമൽ കുമാർ മുഖ്യപ്രഭാഷണവും ബയോമെട്രിക് കമ്മീഷനിങ്ങും നടത്തി. അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ ഫാ. ഡോ. ടോണി ചെത്തിപ്പുഴ ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ വികെ റോയ് ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ്. പിടിഎ പ്രസിഡന്റ് പി വൈ സജി, സെന്റ് മേരിസ് യുപിഎസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ എസ് എച്ച് അനിത, ഗവ. എൽപിഎസ് ഹെഡ്മിസ്ട്രസ് എം റഷീയത് ബീവി, എം പി ടി എ പ്രസിഡന്റ് സിനി റെജി, നമ്മുടെ നാട് വാട്സ്ആപ്പ് അഡ്മിൻ അജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നിറക്കൂട്ട് നടത്തി.