ചാത്തന്നൂരിൽ റിപ്പബ്ലിക് ദിനാഘോഷവും മദ്യ-മയക്കുമരുന്ന് വിരുദ്ധ ശില്പശാലയും
1263123
Sunday, January 29, 2023 11:11 PM IST
ചാത്തന്നൂർ : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം, ചാത്തന്നൂർ ശ്രീനികേതൻ ലഹരിവിമുക്ത ചികിത്സാ കേന്ദ്രം എന്നിവയുടെ സംയുക്തആഭിമുഖ്യത്തിൽ മദ്യ-മയക്കുമരുന്ന് വിരുദ്ധ ശില്പശാല നടത്തി.
ശ്രീനികേതനിൽ നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പ്രതാപ് നിർവഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരികുമാർ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനിഅജയൻ, ഡോ. മെൽവിൽ, സുരേഷ് എസ്, സധനകുമാരി, നഴ്്സിംഗ് സൂപ്രണ്ട് ശാന്തമ്മ, കൃഷ്ണകുമാരി, അജീഷ് എന്നിവർ പ്രസംഗിച്ചു
മദ്യ -മയക്കുമരുന്ന് ശില്പശാലക്കും, 30 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ലഹരി വിമുക്ത ചികിത്സാ ക്യാമ്പിനും സൈക്യാട്രിസ്റ്റ് ഡോ. സുജൻ റ്റി രാജ് നേതൃത്വം നൽകും.