ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം: പ്രേമചന്ദ്രന്
1262506
Friday, January 27, 2023 11:14 PM IST
ചവറ : പോലീസിന്റെ മാനസിക സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്ത യുവാവിന് നീതി കിട്ടുന്ന തരത്തില്‍ കുറ്റക്കാരായ പോലീസുകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ചവറ എസ്എച്ച്ഒയുടെ മുറിയില്‍ അശ്വന്തിനെ ഭീഷണിപ്പെടുത്തുകയും ഫോണ്‍ വാങ്ങി വെയ്ക്കുകയും ചെയ്തതിന്റെ മാനസികാഘാതത്തിലാണ് ഒരു യുവാവിന്റെ ജീവന് ഇല്ലാതായതെന്ന് അദ്ദേഹം ആരോപിച്ചു.
നയങ്ങള്‍ക്ക് വിരുദ്ധമായി ചില പോലീസുകാര്‍
പ്രവര്‍ത്തിക്കുന്നു: ഡിവൈഎഫ്ഐ
ചവറ : ഇടതു പക്ഷ സര്‍ക്കാരിന്റെ പോലിസ് നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ ചവറ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ വെല്ലുവിളിക്കുന്ന ചില പോലീസുകാരാണ് എല്ലാ പ്രശ്നത്തിനും വഴി വെക്കുന്നത്. ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഉത്സവ ആലോചനായോഗം നാളെ
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ആലോചനായോഗം നാളെ വൈകുന്നേരം നാലിന് ക്ഷേത്രകലാവേദി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.