ലൈ​റ്റിം​ഗ് ഡി​സൈ​ന്‍ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കാം
Tuesday, December 6, 2022 10:44 PM IST
കൊല്ലം: എ​സ്.​ആ​ര്‍. സി ​ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജ് 2023 ജ​നു​വ​രി സെ​ഷ​നി​ല്‍ ന​ട​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ന്‍ ലൈ​റ്റിം​ഗ് ഡി​സൈ​ന്‍ പ്രോ​ഗ്രാ​മി​ന് ‍ 31 വ​രെ അ​പേ​ക്ഷി​ക്കാം. പ​ത്താം ക്ലാ​സാ​ണ് അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത.
ക​ംപ്യൂ​ട്ട​ര്‍ നി​യ​ന്ത്രി​ത സ്റ്റേ​ജ്, ഇ​ന്‍റീ​രി​യ​ര്‍, ടെ​ലി​വി​ഷ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍, ആം​ബി​യ​ന്‍​സ്, ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ തു​ട​ങ്ങി​യ ലൈ​റ്റിം​ഗ് ടെ​ക്‌​നി​ക്കു​ക​ളും അ​ത്യാ​ധു​നി​ക ലൈ​റ്റിം​ഗ് ക​ണ്‍​സോ​ളി​ല്‍ പ​രി​ശീ​ല​ന​വും പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ആ​റു​മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള പ്രോ​ഗ്രാ​മി​ന്‍റെ തി​യ​റി-​പ്രാ​ക്ടി​ക്ക​ല്‍ ക്ലാ​സു​ക​ള്‍ തി​രു​വ​ന​ന്ത​പു​രം കാ​മി​യോ ലൈ​റ്റ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തും. അ​പേ​ക്ഷാ​ഫോ​മും പ്രോ​സ്‌​പെ​ക്ട​സും തി​രു​വ​ന​ന്ത​പു​രം ന​ന്ദാ​വ​നം പോ​ലീ​സ് ക്യാ​മ്പി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്.​ആ​ര്‍.​സി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും.​വി​ലാ​സം: ഡ​യ​റ​ക്ട​ര്‍,സ്റ്റേ​റ്റ് റി​സോ​ഴ്‌​സ് സെ​ന്‍റ​ര്‍, ന​ന്ദാ​വ​നം, വി​കാ​സ് ഭ​വ​ന്‍ പി. ​ഒ തി​രു​വ​ന​ന്ത​പു​രം -33. https://srccc.in/download ലി​ങ്കി​ല്‍ നി​ന്നും അ​പേ​ക്ഷാ​ഫോം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തും അ​പേ​ക്ഷി​ക്കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ www.srccc.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. ഫോ​ണ്‍: 0471-2325101,8281114464, 9447399019.

സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം:
തീ​യ​തി മാ​റ്റി

കൊല്ലം: കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ന്‍റര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡ​വ​ല​പ്‌​മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇന്നുമു​ത​ല്‍ 14 വ​രെ ന​ട​ത്താ​നി​രു​ന്ന ഏ​ഴ് ദി​വ​സ​ത്തെ ബി​സി​ന​സ് എ​സ്റ്റാ​ബ്ലി​ഷ്മെന്‍റ് പ​രി​ശീ​ല​നം 12 മു​ത​ല്‍ 19 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. കീ​ഡി​ന്‍റെ ക​ള​മ​ശ്ശേ​രി​യി​ലു​ള്ള കാ​മ്പ​സി​ലാ​ണ് പ​രി​ശീ​ല​നം. സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, ഭ​ക്ഷ​ണം, താ​മ​സം, ജി.​എ​സ്.​ടി ഉ​ള്‍​പ്പെ​ടെ 4130 രൂ​പ​യാ​ണ് ഫീ​സ്. www.kied.info  ല്‍ ​ഓ​ണ്‍​ലൈ​നാ​യി 10 ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0484 2532890, 2550322, 7012376994.