റി​ട്ട. എ​സ്‌​പി പി.എം ഹ​രി​ദാ​സ് അ​ന്ത​രി​ച്ചു.
Monday, December 5, 2022 12:19 AM IST
കൊ​ല്ലം: സു​കു​മാ​ര​ക്കു​റു​പ്പ് കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ അ​യ​ത്തി​ൽ പാ​ൽ​ക്കു​ള​ങ്ങ​ര ന​ഗ​ർ 5 ഭാ​വ​ന​യി​ൽ റി​ട്ട. എ​സ്‌​പി പി. എം ഹ​രി​ദാ​സ് (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പാ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യി​ൽ ഇന്ന് രാ​വി​ലെ 11ന്. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ല്ല പു​ല്ലം​പ്ലാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ്.

1984ൽ ​ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്‌​പി ആ​യി​രി​ക്കെ​യാ​ണ് ചാ​ക്കോ വ​ധ​ക്കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌. കൊ​ല്ല​പ്പെ​ട്ട​ത് കു​റു​പ്പ​ല്ലെ​ന്നും കൊ​ല​പാ​ത​കി​യാ​ണ് കു​റു​പ്പെ​ന്നും ലോ​ക​മ​റി​ഞ്ഞ​ത് ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്. ഇ​ൻ​ഷു​റ​ൻ​സ് തു​ക ത​ട്ടാ​ൻ ഫി​ലിം റെ​പ്ര​സന്‍റീ​റ്റീ​വ് ചാ​ക്കോ​യെ സു​കു​മാ​ര​കു​റു​പ്പ് കൊ​ന്ന് ക​ത്തി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി. സു​കു​മാ​ര​ക്കു​റു​പ്പി​നാ​യി സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ​ത്തു​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി. 

ച​ങ്ങ​നാ​ശേരി കു​റി​ച്ചി അ​ന്ന​മ്മ കൊ​ല​പാ​ത​കം, കോ​ട്ട​യം ഏ​ന്ത​യാ​ർ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ൾ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷി​ച്ച കേ​സു​ക​ളെ​ക്കു​റി​ച്ച് ഒ​രു മാ​ഗ​സി​നി​ൽ കോ​ളം എ​ഴു​തി​യി​രു​ന്നു. കേ​ര​ള സ്റ്റേ​റ്റ് പോലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കൊ​ല്ലം എ​ൽ​ഡേ​ഴ്സ് ഫോ​റം ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ വ​സു​ന്ധ​ര. മ​ക്ക​ൾ: ഡോ. ​രൂ​പ, ടി​ക്കു, മ​രു​മ​ക​ൻ: രാ​മ​നാ​ഥ​ൻ.