ഭിന്ന ശേഷി ദിനാചരണം
1245787
Sunday, December 4, 2022 11:36 PM IST
കൊട്ടാരക്കര: പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണം കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും തലവൂർ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ പല്ലിശേരി, വി.ശ്രീലത, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.അജിത് കുമാർ, സായന്തനം ചീഫ് കോ- ഓർഡിനേറ്റർ കോട്ടാത്തല ശ്രീകുമാർ, ആർ.സി.സരിത, അഞ്ജന വിജയൻ, വിജയകുമാർ എന്നിവർ പ്രസംഗിച്ചു. വൈകല്യത്തെ അതിജീവിച്ച് മികവിന്റെ പടവുകൾ കയറിയ ഡോ.എസ്.അജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.