കാ​ടു​ജാ​തി​യി​ൽ ശി​വ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ച​ന്ദ്ര​പൊ​ങ്കാ​ല
Thursday, December 1, 2022 11:14 PM IST
പാ​രി​പ്പ​ള​ളി: മീ​ന​മ്പ​ലം കാ​ടു​ജാ​തി​യി​ൽ ശി​വ​ഭ​ദ്രാ​കാ​ളീ ക്ഷേ​ത്ര​ത്തി​ൽ ച​ന്ദ്ര​പൊ​ങ്കാ​ല എ​ട്ടി​ന് ന​ട​ക്കും.
ക്ഷേ​ത്രം ത​ന്ത്രി പി.​ആ​ർ.​സു​ശീ​ല​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ രാ​വി​ലെ അ​ഞ്ചി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, തു​ട​ർ​ന്ന് പ്ര​ഭാ​ത ഭ​ക്ഷ​ണം, വൈ​കു​ന്നേ​രം ആ​റു മു​ത​ൽ മ​ഹാ സ​ർ​വൈ​ശ്വ​ര്യ പൂ​ജ, തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​പൊ​ങ്കാ​ല.
വൃ​ശ്ചി​ക പൗ​ർ​ണ​മി​യി​ൽ ന​ട​ത്തി​വ​രാ​റു​ള്ള ച​ന്ദ്ര​പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​യി​ട്ടു​ണ്ടെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പൊ​ങ്ക​ൽ വ​ഴി​പാ​ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9446785607.


പീ​ഡ​ന​ം: യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. ചാ​ത്ത​ന്നൂ​ർ ച​ന്ത​മു​ക്കി​ൽ ഓ​മ​ന വി​ലാ​സ​ത്തി​ൽ ശ്രീ​ജി​ത്ത്(20) ആ​ണ് ഈ​സ്റ്റ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഓ​ണ്‍​ലൈ​ൻ ചാ​റ്റി​ങ്ങ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് നി​ര​വ​ധി ത​വ​ണ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 29 ന് ​പെ​ണ്‍​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി ബീ​ച്ചി​ലും മ​റ്റു കൊ​ണ്ട ് പോ​യ ശേ​ഷം റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പെ​ളി​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഈ​സ്റ്റ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.