കഥകളിയുടെ കുടുംബത്തിൽ നിന്ന് വന്ന് ഒന്നാമതെത്തി
1244865
Thursday, December 1, 2022 10:51 PM IST
അഞ്ചൽ : കഥകളി നടൻ കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയുടെ മകൾ ശ്രീനന്ദന രാജീവൻ കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിലാണ് ശ്രീനന്ദന തന്റെ പ്രതിഭ തെളിയിച്ചത്.
അഞ്ചു വർഷമായി കഥകളിസംഗീതം പഠിയ്ക്കുന്നുണ്ട്. ജിഎച്ച്എസ്എസ് വാളത്തുംങ്കൽ സ്കൂൾ വിദ്യാർഥിനിയാണ്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ കലാകാരി ശാസ്ത്രീയ സംഗീതവും അഭ്യസിയ്ക്കുന്നുണ്ട്. അന്തരിച്ച കഥകളി ആചാര്യൻ മയ്യനാട് കേശവൻ നന്പൂതിരി മുത്തച്ഛനാണ്.
ചെമ്മന്തൂർ സ്കൂളിന്
അഭിമാനമായി വൈഷ്ണവി
അഞ്ചൽ : പുനലൂർ താലൂക്ക് സമാജം ചെമ്മന്തൂർ സ്കൂളിന് അഭിമാനമായി വൈഷ്ണവി. യുപി വിഭാഗം കഥാപ്രസംഗ മത്സരത്തിലാണ് ഈ അഞ്ചാം ക്ലാസുകാരി ശ്രദ്ധേയമായ പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം നേടിയത്. ആദ്യമായാണ് വൈഷ്ണവി മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് ഈ കുഞ്ഞു കലാകാരി. അധ്യാപികയായ സംഗീത ടീച്ചർ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. ഒപ്പം നരിക്കൽ രാജീവിന്റെ ശിക്ഷണവും അഞ്ചാം ക്ലാസുകാരിയ്ക്ക് ലഭിയ്ക്കുന്നുണ്ട്.