ഡിവൈഎസ്പിയുടെ വാഹനം അപകടത്തില്‍പ്പെട്ടു
1227298
Monday, October 3, 2022 11:10 PM IST
അഞ്ചല്‍ : കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാറിന്റെ ഒദ്യോഗിക വാഹനം സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു അപകടം. അഞ്ചല്‍ ഏറത്ത് വച്ച് ഇന്നലെ രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. അപകട സമയം ഡിവൈഎസ്പി വാഹനത്തില്‍ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇദേഹം പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു.
അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. റോഡിന്റ വശത്തെ വെള്ളക്കെട്ടിനെ തുടര്‍ന്ന് കാല്‍നട യാത്രികന് റോഡിലേക്ക് കയറിയതോടെ ഇയാളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശവും തകര്‍ന്നിട്ടുണ്ട്.
അഞ്ചല്‍ പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം ഡിവൈഎസ്പിയുടെ വാഹനവും ബസും പാതയില്‍ നിന്നും മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പാതയില്‍ അല്‍പ്പനേരം ഗതാഗത തടസം ഉണ്ടായി.