മു​രു​ങ്ങൂ​ർ ​ഭു​വ​നേ​ശ്വ​രീ​ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം
Monday, October 3, 2022 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​രീ​പ്ര, മു​രു​ങ്ങു​ർ​ശ്രീ മ​ഹാ​ഭു​വ​നേ​ശ്വ​രീ​ദേ​വീ ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് രാ​മ​വ​ർ​മ ത​മ്പു​രാ​ൻ (കി​ളി​മാ​നൂ​ർ കൊ​ട്ടാ​രം) നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ക​രം ബു​ക്സ് ചീ​ഫ് എ​ഡി​റ്റ​ർ കെ.​കെ.​ബാ​ബു അ​ധ്യ​ക്ഷ​നാ​കും.
സു​ജാ​താ ബാ​ല​കൃ​ഷ്ണ​ൻ ര​ചി​ച്ച "ദി​വ്യ തീ​ർ​ഥം, എ​ന്ന പു​സ്ത​കത്തിന്‍റെ പ്രകാശനം രാ​മ​വ​ർ​മ ത​മ്പു​രാ​ൻ ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ .പി .​എ​സ്. പ്ര​ശോ​ഭ​യ്ക്കു ന​ല്കി നിർവഹിക്കും. റേ​ഡി​യോ ടി​വി അ​വ​താ​ര​ക​ൻ നീ​ലേ​ശ്വ​രം സ​ദാ​ശി​വ​ൻ പു​സ്ത​ക വ്യാ​ഖ്യാ​നം ന​ട​ത്തും.​
ക്ഷേ​ത്ര കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ, സി.​ബി.​വി​ജ​യ​കു​മാ​ർ, വി​നാ​യ​ക മു​ര​ളി, ജ​ന​കീ​യ ക​വി​താ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​യേ​ൽ ജോ​ൺ, സ്വ​പ്ന ജ​യ​ൻ​സ്, അ​നി​ൽ പ​ന്ത​പ്ലാ​വ്, ക്ഷേ​ത്രകാ​ര്യ സ​മി​തി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഹാ​ൾ​മാ​ർ​ക്ക്, മ​ക​രം ബു​ക്സ് എ​ഡി​റ്റ​ർ രാ​ജ​ൻ താ​ന്നി​ക്ക​ൽ എന്നിവർ പ്രസംഗിക്കും.
കാ​വ്യാ​ർ​ച്ച​ന​യി​ൽ അ​ജി​നാ​രാ​യ​ണ​ൻ, പി..​എം.​ര​ശ്മി രാ​ജ്, ര​മാ ബാ​ല​ച​ന്ദ്ര​ൻ, ജ​യ​പ്ര​കാ​ശ് കോ​ക്കാ​ട്, ബ​ദ​രി, ജ്യോ​തി ല​ക്ഷ്മി മൈ​നാ​ഗ​പ്പ​ള്ളി, അ​ജി​ത അ​ശോ​ക​ൻ, സി​ന്ധു​ദേ​വ ശ്രീ, ​ആ​ശാ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ക്കും.